ciaz-maruti-suzuki-2018

ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള കാർ ഏതാണെന്ന് ചോദിച്ചാൽ എല്ലാവരും ഒരേ സ്വരത്തിൽ പറയും മാരുതി! 2014ലാണ് മാരുതി സുസുക്കി, സിയാസ് എന്നപേരിൽ ഒരു വാഹനം നിരത്തിൽ കൊണ്ടുവരുന്നത്. വളരെ ജനപ്രീതി നേടിയ ഒരു മോഡലായിരുന്നു സിയാസ്. നാലു വർഷങ്ങൾക്കിപ്പുറം 2018ൽ ന്യൂ ജെനറേഷൻ സ്മാർട്ട് ഹൈബ്രിഡ് ആയി മുഖം മിനുക്കി വന്നിരിക്കുകയാണ് സിയാസ്. ക്രൂസ് കണ്ട്രോൾ ഫെസിലിറ്റിയോട് കൂടി വന്നിരിക്കുന്ന ന്യൂ സിയാസിന്റെ ഡീസൽ വേരിയന്റിന്റെ പ്രത്യേകതകളാണ് ഇവിടെ പരിശോധിക്കുന്നത്.



ഡിസൈൻ
പുതിയ സിയാസിൽ ഒരു സ്ലീക്ക് ആന്റ് കണ്ടംബറി ആയിട്ടുള്ള എക്സ്റ്റീരിയർ ഡിസൈനാണ് കമ്പനി നൽകിയിരിക്കുന്നത്. കോസ്മെറ്റിക് പാർട്ടിൽ അത്യാവശ്യം മാറ്റങ്ങളോടുകൂടി തന്നെയാണ് മാരുതിയുടെ ഈ വാഹനം നിരത്തിലിറങ്ങി ഇറങ്ങിയിരിക്കുന്നത്. പഴയ സിയാസിനേക്കാൾ റോഡ് പ്രസൻസ് കൂട്ടാനായി ബ്ലാക്ക് ആന്റ് ഗ്ലോസി ഗ്രിൽ വിത്ത് ക്രോം അക്‌സെന്റ് നൽകിയിട്ടുണ്ട്. ഗ്രില്ലിന് ഇരുവശങ്ങളിലും നൽകിയിരിക്കുന്ന ക്രോമിയം ലെയർ റോഡ് പ്രസൻസ് കൂട്ടും എന്ന് നിസംശയം പറയാം. പഴയ സിയാസിന്റെ ഹുഡ് തന്നെ നിലനിർത്തിയിരിക്കുകയാണെങ്കിലും, മുൻഭാഗത്ത് വളരെയധികം ക്രോമിയത്തിന്റെ ഗാർണിഷിംഗ് കാണാൻ സാധിക്കുന്നതാണ്. ഫോഗ് ലാമ്പിന് ചുറ്റും ഒരു ക്രോമിയത്തിന്റെ ലെയർ നൽകിയിരിക്കുന്നതും, പ്രൊജക്ടർ ഹെഡ് ലാമ്പ് വിത്ത് ഡി ആർ എല്ലിന് മുകളിലായി ഒരു കോമിയം സ്ട്രിപ്പ് നൽകിയിരിക്കുന്നതും വാഹനത്തിന്റെ ബ്യൂട്ടിഫിക്കേഷൻ പാർട്ടിൽ എടുത്ത് പറയണ്ട ഒന്ന് തന്നെയാണ്. ഹെഡ് ലാമ്പും, ഫോഗ് ലാമ്പും ഓൾ വൈറ്റ് എൽ ഈ ഡി ലാമ്പ് തന്നെയാണ് മാരുതി പുതിയ സിയാസിന് നൽകിയിരിക്കുന്നത്. ഈ ശ്രേണിയിലെ കോമ്പറ്റീറ്റർ വാഹനങ്ങളായ ഹോണ്ട സിറ്റി, വെർണ്ണ മുതലയാവയേക്കാൾ നീളത്തിൽ 50 എം.എം കൂടുതൽ ആണ് പുതിയ സിയാസ്. 4490എം.എം നീളമാണ് സിയാസിന് നൽകിയിരിക്കുന്നത്. ഇത് പിൻസീറ്റിൽ ഇരിക്കുന്ന യാത്രക്കാർക്ക് വളരെയധികം ലെഗ് സ്പേസോടു കൂടി, സൗകര്യപ്രധമായിട്ടുള്ള ഒരു യാത്ര നൽകും എന്ന് നിസംശയം പറയാൻ സാധിക്കും. പതിനാറ് ഇഞ്ചസിന്റ മിഷ്യൻഡ് അലോയ്സ് വിത്ത് ഗ്രേഫിനിഷ് ആണ് പുതിയ സിയാസിൽ എടുത്ത് പറയണ്ട മറ്റൊരു പ്രത്യേകത. 170 MM ഗ്രൗണ്ട് ക്ലിയറൻസാണ് നൽകിയിരിക്കുന്നത്.

എ പില്ലർ മുതൽ സി പില്ലർ വരെയുള്ള ക്രോമിയം സ്ട്രിപ്പും, ക്യാരക്ടർ ലൈനും, ഹാൻഡിൽ ബാറിലെ ക്രോമിയം ഫിനിഷിഗും പഴയ സിയാസിലെ അതേ പോലെ നിലനിർത്തിയിട്ടുണ്ട്. പിൻ ഭാഗത്തേക്ക് നോക്കിയാൽ വന്നിരിക്കുന്ന പ്രധാന മാറ്റം, ഡൈനാമിക്ക് ഫ്ലോ എൽ ഈ ഡി ടെയിൽ ലാമ്പ്സ് തന്നെയാണ്. ഒരു പ്രീമിയം ക്ലാസ് വാഹനത്തിന്റെ ദൃശ്യഭംഗിയിലേക്ക് സിയാസിനെ എത്തിക്കാൻ ഈ ടെയിൽ ലാമ്പ് ഡിസൈന് കഴിഞ്ഞിട്ടുണ്ടെന്ന് നിസംശയം പറയാൻ സാധിക്കും. പിൻഭാഗത്തും കോമിയത്തിന്റെ ഗാർണിഷിംഗ് കാണാൻ സാധിക്കും, മുൻ ഭാഗത്തേതിന് സമാനമായി, പിന്നിലും ഫോഗ് ലാമ്പിന് ചുറ്റും ക്രോമിയം ലെയർ നൽകിയിട്ടുണ്ട്. ഫ്രീക്വൻസി ഈസിയായിട്ട് ഗ്രാമ്പ് ചെയ്യാൻ പറ്റുന്ന ഗ്ലാസ് ആന്റിന യാണ് ഈ വാഹനത്തിന് നൽകിയിരിക്കുന്നത്. 510 ലിറ്ററാണ് വാഹനത്തിന്റെ ബൂട്ട് സ്പേസ്.

ഇൻഡീരിയർ
ഉൾഭാഗം ബ്ലാക്ക് ആന്റ് ബീജിന്റെ ഒരു കളർ കോമ്പിനേഷനിലാണ് ചെയ്തിരിക്കുന്നത്. എ.സി വെന്റ്സിന് താഴെയായി വന്നിരിക്കുന്ന വുഡൻ ഗാർണിഷിംഗ് വിത്ത് സാറ്റിൻ ക്രോം ഫിനിഷ്, അതിന്റെ തുടർച്ചയെന്നോണം ഡോറിലേക്കും വളരെ മനോഹരമായിത്തന്നെ നൽകിയിട്ടുണ്ട്. പ്രീമിയം വാഹനങ്ങളുടെ ഭംഗി ഉൾഭാഗത്ത് കൊണ്ടുവരുന്നതിൽ സിയാസ് വിജയിച്ചു എന്ന് തന്നെ വേണം പറയാൻ. ആപ്പിൾ കാർ പ്ലേ ആൻഡ്രോയിഡ് ഓട്ടോ തുടങ്ങി എല്ലാ സൗകര്യങ്ങളോടും കാട്ടിയ 7 ഇഞ്ചസിന്റെ ഒരു ഇൻഫോടെയിൻമെന്റ് സിസ്റ്റം ആണ് ഇതിൽ നൽകിയിരിക്കുന്നത്. അത്യാവശ്യം സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്റ്റോറേജ് സ്പേസ് വാഹനത്തിൽ ലഭ്യമാണ്.

സുരക്ഷ പ്രധാനം
ഡീസൽ വേരിയന്റിൽ ക്ലസ്റ്റർ മീറ്റേഴ്സിൽ പറയത്തക്ക വ്യത്യാസം വന്നിട്ടില്ലെങ്കിലും, പെട്രോൾ വേരിയന്റിൽ 4.2 TFT സ്ക്രീൻ ക്ലസ്റ്റർ മീറ്ററാണ് വന്നിരിക്കുന്നതും, വാഹനത്തിനെ സംബന്ധിച്ചുളള ഏകദേശം ഒൻപത് ഇൻഫോർമെഷൻസും അതിൽ അവയ്ലബിൾ ആണ്. സേഫ്‌റ്റിയിലേക്ക് നോക്കുകയാണെങ്കിൽ പുതിയ സിയാസിൽ സീറ്റ് ബെൽറ്റ് അലേർട്ട് കോ ഡ്രൈവർക്കും നൽകിയിട്ടുണ്ട്. പഴയ സിയാസിൽ ഇത് ഡ്രൈവർ സീറ്റിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 85 KM സ്പീഡിൽ വാഹനം എത്തുമ്പോൾ ഒരു വാർണിംഗ് അലാറം കൃത്യമായ ഇടവേളകളിൽ കേൾക്കാൻ കഴിയും, വേഗത 120 km ൽ എത്തുകയാണെങ്കിൽ വേഗത കുറയുന്നത് വരെ തുടർച്ചയായി അലാറം കേട്ടുകൊണ്ടിരിക്കുന്നതാണ്. ഓട്ടോ ഡിമ്മിംഗ് ഐ ആർ വി എം ആണ് നൽകിയിരിക്കുന്നത്. സീറ്റ് ഡിസൈനിൽ കാര്യമായ മാറ്റങ്ങളൊന്നും ന്യൂ സിയാസിൽ നൽകിയിട്ടില്ല. പിൻ സീറ്റിലേക്ക് വരുമ്പോൾ എസി വെന്റ്സ്, ചാർജിങ്ങ് സോക്കറ്റ്, പോക്കറ്റ്സ്, ഹാന്റ് റെസ്റ്റ് വിത്ത് കപ്പ് ഹോൾഡേഴ്സ്, ഇരു വശങ്ങളിലും റീഡിംഗ് ലൈറ്റ്സ് അങ്ങനെ അത്യാവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും ന്യൂ സിയാസിൽ ലഭ്യമാണ്.

പിൻഭാഗത്ത് എടുത്തു പറയണ്ട മറ്റൊരു പ്രത്യേകത അഡ്ജസ്റ്റബിൾ ഹെഡ് റെസ്റ്റ് നൽകിയിട്ടുണ്ടെന്നുള്ളതാണ്. എല്ലാ വേരിയന്റിലും പിൻ ഭാഗത്ത് സൺ ഷെയ്ഡ് ലഭ്യമാണ്. പെട്രോൾ വേരിയന്റിനെ അപേക്ഷിച്ച്, ഡീസൽ വേരിയന്റിൽ എടുത്ത് പറയണ്ട പോരായ്മ്മ എഞ്ചിൻ പാർട്ടിൽ യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല എന്നതാണ്‌. പെട്രോൾ വേരിയന്റിൽ കെ സീരീസ് 1.5 ലിറ്റർ എഞ്ചിൻ ആണ് നൽകിയിരിക്കുന്നത്. എക്കണോമിക്ക് ആയിട്ടുള്ള സെഡാൻ കാർ ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും ധൈര്യമായി തിരഞ്ഞെടുക്കാവുന്ന വാഹനമാണ് ന്യൂ ജനറേഷൻ ഹൈബ്രിഡ് സിയാസ്.

ഡീസൽ മോഡൽ
പവർ 90 ബി.എച്.പിയിൽ 4000 ആർ.പി.എം
ടോർക്ക് 200 ന്യൂട്ടൺ മീറ്ററിൽ 1750 ആർ.പി.എം
മൈലേജ് 28 കിലോ മീറ്റർ പെർ ലിറ്റർ

പെട്രോൾ മോഡൽ
കെ സീരീസ് 1.5 ലിറ്റർ എഞ്ചിൻ
പവർ 104 ബി.എച്.പിയിൽ 6000 ആർ.പി.എം
ടോർക്ക് 138 ന്യൂട്ടൺ മീറ്ററിൽ 4400 ആർ.പി.എം
മൈലേജ് 21 കിലോ മീറ്റർ പെർ ലിറ്റർ
എ.എം.ടി വേരിയന്റ് 20 കിലോമീറ്റർ പെർ ലിറ്റർ

പോസി‌റ്റീവ്
മൈലേജ് 28 ( ഡീസൽ )
വളരെയധികം ലെഗ് സ്പേസ്
ക്രൂസ് കണ്ട്രോൾ
പ്രീമിയം ലുക്ക് ഉള്ള ഉൾഭാഗം
കോമ്പറ്റീറ്റർ വാഹനങ്ങളെ അപേക്ഷിച്ച് വില കുറവാണ്

നെഗറ്റീവ്സ്
രണ്ട് എയർ ബാഗ് മാത്രമെ നൽകിയിട്ടുള്ളൂ.
പെട്രോൾ വേരിയസ്റ്റിൽ എഞ്ചിനിൽ മാറ്റം കൊണ്ടു വന്നിട്ടും, ഡീസൽ വേരിയന്റിൽ എഞ്ചിന് യാതൊരു മാറ്റവും നൽകിയിട്ടില്ല.
പൊക്കമുള്ള ഒരാൾക്ക് പിൻഭാഗത്ത് ഹെഡ് സ്പേസ് കുറവാണ്.