-narendra-modi

 

ന്യൂഡൽഹി: പാകിസ്ഥാൻ അതിർത്തി കടന്ന് ഇന്ത്യൻ സെെന്യം നടത്തിയ മിന്നാലാക്രമണത്തിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പരാക്രം പർവ് സെെനിക പ്രദർശനം രാജസ്ഥാനിലെ ജോധ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തു. ജന്മനാടിനായി പോരാടുന്ന സെെനിക ശക്തിയിൽ രാജ്യം അഭിമാനം കൊള്ളുന്നുവെന്നും സെെനികരുടെ പോരാട്ടവും സഹനവും വരുന്ന തലമുറകൾക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊണാർക്ക് യുദ്ധ സ്മാരക സന്ദർശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി.

പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ സെെന്യം തകർക്കുന്നതിന്റെ പുതിയ വീഡിയോ വ്യാഴാഴ്ച സർക്കാർ പുറത്ത് വിട്ടിരുന്നു. മിന്നാക്രമണത്തിന്റെ രണ്ടാം വാർഷികം വിപുലമായി ആഘോഷിക്കാനാണ് കേന്ദ്രസർക്കാർ പദ്ധിതിയിട്ടിരിക്കുന്നത്. ഇന്ത്യ ഗേറ്റിൽ മൂന്ന് ദിവസത്തെ പ്രദർശനമുൾപ്പെടെ സെപ്‌തംബർ 28 മുതൽ 30 വരെയാണ് ആഘോഷ പരിപാടികൾ.