balabhaskar
 
 തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഗായകൻ ബാലഭാസ്‌ക്കറിനെയും കുടുംബത്തെയും അവഹേളിച്ച് കമന്റിട്ടയാൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രബി ലൈഫി എന്ന സോഷ്യൽ മീഡിയ ഉപഭോക്താവാണ് ഗായകനെയും കുടുംബത്തെയും അവഹേളിക്കുന്ന രീതിയിൽ കമന്റുകളിട്ടത്. സംഭവത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയതോടെ ഒടുവിൽ സംഭവത്തിൽ ഇയാൾ മാപ്പ് പറയുകയും ചെയ്‌തു.

മലയാളത്തിന്റെ പ്രിയ ഗായകനെ അനുസ്‌മരിച്ച് റേഡിയോ അവതാരകനായ കിടിലം ഫിറോസ് ഇട്ട പോസ്‌റ്റിന് താഴെയാണ് ഇയാൾ മോശം കമന്റ് ഇട്ടത്. മകൾ നഷ്ടപ്പെട്ടെങ്കിലെന്താ അധികം പ്രായമൊന്നും ആയിട്ടില്ലല്ലോ എന്നായിരുന്നു ഇയാളുടെ കമന്റ്. ഇതിനെതിരെ ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കൾ അടക്കം നിരവധി പേർ രംഗത്തെത്തി.

കമന്റിനെതിരെ പ്രതിഷേധം ശക്തമായതോടെ ഇക്കാര്യത്തിൽ തനിക്ക് പറ്റിയ പിശക് മനസിലായെന്ന് കാട്ടി ഇയാൾ രംഗത്തെത്തി. അറിവില്ലായ്മ മൂലം സംഭവിച്ച് പോയ തെറ്റാണെന്നും വാർത്ത വ്യാജമാണെന്ന് കരുതിയാണ് അങ്ങനെ പ്രതികരിച്ചതെന്നും എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും ഇയാൾ കുറിച്ചു. കിടിലം ഫിറോസ് തന്നെയാണ് ഇക്കാര്യം പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇയാൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡി ആക്‌ടിവേറ്റ് ചെയ്‌തെന്നാണ് വിവരം.