madhyapradesh
 

ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ മൂന്ന് സ്കൂൾ കുട്ടികൾ ചേർന്ന് പീഡിപ്പിച്ചു. മദ്ധ്യപ്രദേശിലെ ഡോ. അംബേദ്കർ നഗർ വില്ലേജിലാണ് ആറ് വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത്. മൂന്ന് ആൺകുട്ടികളിൽ ഒരാൾ പെൺകുട്ടിയുടെ ബന്ധുവാണെന്ന് പൊലീസ് പറഞ്ഞു.


സെപ്തംബർ 21നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പീഡന വിവരം ആദ്യം കുട്ടി പുറത്തു പറഞ്ഞിരുന്നില്ല. എന്നാൽ വീട്ടിൽ എത്തിയതോടെ വേദന സഹിക്കാനാവാതെ പെൺകുട്ടി ചേച്ചിയോട് കാര്യം പറഞ്ഞു. വീട്ടുകാർ പരാതി പെട്ടതോടെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ രണ്ട് പേർക്ക് 15 വയസും ഒരാൾക്ക് 12 വയസുമാണുള്ളെന്ന് പൊലീസ് അറിയിച്ചു.

ചോക്ലേറ്റ് കാട്ടി കുട്ടിയെ പ്രീണിപ്പിച്ച ശേഷം ഗ്രാമത്തിലെ കനാലിനടുത്ത് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കുട്ടി എതിർത്തതോടെ ഒഴിഞ്ഞ സ്ഥലത്തേക്ക് എടുത്തുകൊണ്ടുപോയി ബലമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നു കളയുമെന്നടക്കം ഭീഷണിപ്പെടുത്തിയ ശേഷമാണ് കുട്ടിയെ ഇവർ വിട്ടയച്ചത്. പീഡിപ്പിച്ച മൂന്ന് പേർക്കെതിരെയും ഇന്ത്യൻ ശിക്ഷാനിയമം പ്രകാരം ബലാത്സംഗ കുറ്റവും പോസ്‌കോ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. കുട്ടി ഇൻഡോറിലെ ആശുപത്രിയിൽ ചികിത്സയിലാണ്.