p-k-sasi

 തിരുവനന്തപുരം: വനിതാ ഡി.വൈ.എഫ്.ഐ നേതാവ് ഉന്നയിച്ച ലൈംഗികാരോപണ പരാതിയിൽ പി.കെ.ശശി എം.എൽ.എയ്ക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി തൃശർ റേഞ്ച് ഐ.ജി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് റിപ്പോർട്ട് നൽക

 

പരാതിക്കാരിയായ യുവതി പരാതി നൽകാത്തതിനാൽ തന്നെ കേസെടുക്കാൻ കഴിയില്ല. യുവതിയെ നേരിട്ട് കണ്ട് ചോദിച്ചിട്ടും പരാതി നൽകാൻ തയ്യാറായില്ല. പരാതിക്കാരിക്ക് പരാതിയില്ലെങ്കിൽ കേസെടുക്കാനാകില്ലെന്നാണ് നിയമോപദേശമെന്നും റിപ്പോർട്ടിൽ പറയുന്നു.

മാദ്ധ്യമ വാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ കേസ് എടുക്കാൻ കഴിയില്ലെന്നും റിപ്പോർട്ട്. പെൺകുട്ടിക്ക് പരാതി ഇല്ലെങ്കിൽ കേസെടുക്കാൻ എടക്കേണ്ട എന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. കേസിൽ പൊലീസ് നിലപാട് അറിയിച്ചത് സി.പി.എം അന്വേഷണ കമ്മിഷന്റെ അന്വേഷണം അവസാനഘട്ടത്തിൽ എത്തി നിൽക്കെ. കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റും ശശിക്ക് എതിരായ പരാതി പരിഗണിച്ചിരുന്നില്ല.