dileep-pranav-lal

 

രാമലീലയുടെ ഒന്നാംവാർഷികം ആഘോഷിക്കാൻ  'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'ന്റെ സെറ്റിൽ ദിലീപ് എത്തി. പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺഗോപി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വാഗമണിലാണ് പുരോഗമിക്കുന്നത്. ലൊക്കേഷനിൽ നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

സിനിമ റിലീസ് ആയ സ്‌പെറ്റംബർ  28 എന്ന ദിവസം കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓർക്കാനാവില്ല എന്നാണ് അരുൺ ഗോപി ഫേസ്ബുക്കിൽ കുറിച്ചത്.

'സെപ്‌തംബർ 28!! കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓർക്കാനാകാത്ത ദിവസം..!! കരിദിന ആഹ്വാനങ്ങൾക്കും തിയേറ്റർ തല്ലിപൊളിക്കുമെന്നുള്ള ആക്രോശങ്ങൾക്കും നടുവിലേക്ക് രാമലീല എന്ന കന്നിചിത്രവുമായി ചങ്കിടിപ്പോടെ വന്ന ദിവസം…!! പക്ഷെ ദൈവവും പ്രേക്ഷകരും കൈവിട്ടില്ല സ്വപ്ന തുല്യമായ തുടക്കം നൽകി അവർ ഞങ്ങളെ അനുഗ്രഹിച്ചു..!! നന്ദി പറഞ്ഞാൽ തീരാത്ത കടപ്പാടുകൾക്കു നടുവിൽ ഇതാ ഒരു വർഷം, രാമലീല കാണരുതെന്ന് വിളിച്ചുകൂവിയ ചാനലുകൾക്കു തല്ലിപൊളിക്കാൻ ആക്രോശിച്ചവർക്കു ബഹിഷ്‌കരിക്കാൻ നിർബന്ധ ബുദ്ധിയോടെ നിന്നവരോട് എല്ലാരോടും നന്ദി മാത്രം മനസ്സ് അനുഗ്രഹിച്ചു നൽകിയ ഈ വിജയത്തിന് !!'

ആദിക്ക് ശേഷം പ്രണവ് മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന  'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' നിർമ്മിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്. പീറ്റർ ഹെയ്‌നാണ് ചിത്രത്തിനു വേണ്ടി ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.