bhagyalekshmi

 

 

തിരുവനന്തപുരം: ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്‌ത് ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി. വിധിയിൽ സന്തോഷമുണ്ടെന്നും പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്നും ഭാഗ്യലക്ഷ്‌മി പ്രതികരിച്ചു.

ഭരണഘടനാപരമായ വിധി തന്നെയാണ് വന്നിരിക്കുന്നത്. എന്നാൽ ആർത്തവസമയത്ത് ക്ഷേത്രത്തിൽ പ്രവേശിക്കണമെന്ന് പറയുന്നത് ന്യായീകരിക്കാനാകില്ല. വിശ്വാസിയായ ഒരു സ്‌ത്രീ ഒരിക്കലും അത് ചെയ്യില്ല. അത്തരത്തിലൊന്നിനെ ഭക്തി എന്നല്ല വാശിയെന്നാണ് വിളിക്കേണ്ടതെന്ന് ഭാഗ്യലക്ഷ്‌മി പറഞ്ഞു.