ഡാലസ്: കേരള അസോസിയേഷൻ ഒഫ് ഡാലസും, ഇന്ത്യ കൾച്ചറൽ ആന്റ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി ഒക്ടോബർ 13ന് രാവിലെ 9.30 മുതൽ ഗാർലന്റ് ഇന്ത്യാ കൾച്ചറൽ ആന്റ് എഡ്യുക്കേഷൻ സെന്ററിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരവും പെൻസിൽ ഡ്രോയിങ് വാട്ടർ കളറിംഗ് മത്സരങ്ങളും സംഘടിപ്പിക്കുന്നു.
നാല് ഗ്രൂപ്പുകളായി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യണം. ഓൺസൈറ്റിലും രജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് :
ഹരിദാസ് തങ്കപ്പൻ : 214 908 5686
അനശ്വർ മാമ്പിള്ളി : 214 997 1385
സുധീർ പി. : 972 325 1409