ടെന്നസി: യൂണിവേഴ്സിറ്റി ഒഫ് ടെന്നസി കെമിസ്ട്രി അസി. പ്രൊഫ. ഷറാണി റോയ് നാഷണൽ സയൻസ് ഫൗണ്ടേഷൻ കരിയർ അവാർഡിന് അർഹയായി. യൂണിവേഴ്സിറ്റി ആർട്ട്സ് ആന്റ് സയൻസ് പ്രൊഫസർമാർക്ക് ലഭിക്കുന്ന ഒമ്പതാമത്തെ അവാർഡാണിത്. കട്ടികൂടിയ പ്രതലവും വിവിധതരത്തിലുള്ള വാതകങ്ങളും തമ്മിലുള്ള രാസ പ്രവർത്തനത്തിൽ നടത്തിയ ഗവേഷണത്തിനാണ് ഷറോണിയ്ക്ക് അവാർഡ്.
ആജീവനാന്ത ഗവേഷണങ്ങൾക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ഉത്തേജനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് നാഷണൽ സയൻസ് ഫൗണ്ടേഷൻ ഈ അവാർഡ് സ്ഥാപിച്ചിരിക്കുന്നത്.
സർഫെയ്സ് കെമിസ്ട്രി, സയന്റിഫിക്ക് കംപ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിൽ ഓക്ക് റിഡ്ജ് നാഷനൽ ലബോറട്ടറിയുമായി സഹകരിച്ചു വിവിധ സിംബോസിയങ്ങൾ സംഘടിപ്പിക്കുന്നതിനും ഷറാണി നേതൃത്വം നൽകിയിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നും ബിരുദാനന്തര ബിരുദവും യെൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും നേടിയ ഇവർ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണവും നടത്തിയിരുന്നു.