vavar-masjid

 

 

 

എരുമേലി: സ്ത്രീകൾക്ക് പ്രായഭേദമന്യേ ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ നടക്കുന്ന പ്രചരണത്തിന് മറുപടിയുമായി എരുമേലി വാവര് പള്ളി അധികൃതർ രംഗത്ത്. എരുമേലി വാവര് പള്ളിയെ സംബന്ധിച്ച് ഈ വിധി വരുന്നതിന് മുൻപും ശേഷവും  വ്യത്യസ്തമായ ഒരനുഭവവും ഉണ്ടാകേണ്ട കാര്യമില്ലെന്ന് മഹല്ല് കമ്മിറ്റി അറിയിച്ചു. 

സുപ്രീം കോടതി വിധി വരുന്നതിന്  മുൻപ് തന്നെ വാവര് പള്ളിയിൽ സ്ത്രീകൾ എത്തി വലംവയ്ക്കാറുണ്ടായിരുന്നെന്നും മഹല്ല് കമ്മറ്റി വ്യക്തമാക്കി. എല്ലാ വിശ്വാസികളെ സംബന്ധിച്ചും അവരുടെ വിശ്വാസത്തിനനുസരിച്ചള്ള ആചാരനുഷ്ഠാനങ്ങൾ തുടരുമെന്നും മഹല്ല് പ്രസിഡന്റ് അഡ്വ.പി.എച്ച് ഷാജഹാൻ അറിയിച്ചു.