തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പ്രവർത്തിച്ച് വരുന്ന പെൺവാണിഭ കേന്ദ്രത്തിൽ നടന്ന പൊലീസ് റെയ്ഡിൽ ഒൻപത് പേർ അറസ്റ്റിൽ. തിരുവനന്തപുരം പട്ടത്ത് പ്രവർത്തിച്ച് വരുന്ന ഓൺലൈൻ പെൺവാണിഭ കേന്ദ്രത്തിലാണ് റെയ്ഡ് നടന്നത്.
കുടുംബമായി താമസിക്കാൻ എന്ന പേരിൽ നഗരങ്ങളിലെ വലിയ കെട്ടിടങ്ങൾ വാടകയ്‌ക്കെടുത്താണ് പെൺവാണിഭ സംഘം പ്രവർത്തനം നടത്തുന്നത്. മലയാളികളും നേപ്പാളികളുമടക്കമുള്ള സ്ത്രീകളെ ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തുന്നത്. ലൊക്കാന്റൊ എന്ന വെബ്‌സൈറ്റ് വഴിയാണ് ഇവരുടെ ഇടപാടുകൾ. വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെട്ട് ഇടനിലക്കാരൻ നേരിട്ടാണ് ആവശ്യക്കാരെ പെൺവാണിഭ കേന്ദ്രത്തിലേക്ക് കാറിൽ എത്തിച്ചിരുന്നത്. തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം റാക്കറ്റുകൾ സജീവമാണെന്നാണ് റിപ്പോർട്ടുകൾ.