ശബരിമല : പമ്പയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ സന്നിധാനത്തും, പമ്പയിലും ശക്തമായ മഴ തുടർച്ചയായി പെയ്തതോടെയാണ് പുഴ കര കവിഞ്ഞ് മണൽത്തിട്ടയിലേക്ക് കയറിയത്. കഴിഞ്ഞ മാസത്തെ പ്രളയത്തിൽ ഒലിച്ചുപോയ ഹിൽടോപ്പിലെ പ്രദേശങ്ങളിൽ മണൽ ചാക്ക് അടുക്കി നിർമ്മിച്ച സംരക്ഷണ ഭിത്തി വെള്ളപ്പാച്ചിലിൽ ഒഴുകി പോയി. വെള്ളപ്പാച്ചിലിൽ ഇവിടെ നടന്നു വന്നിരുന്ന നിർമ്മാണ പ്രവർത്തികളും നിർത്തി വയ്‌ക്കേണ്ടി വന്നു. പമ്പ അന്നദാന മണ്ഡപത്തിലേക്കും,ഹോട്ടൽ കോപ്ളക്സിലേക്കും വെള്ളം കയറുകയും, ത്രിവേണി പാലത്തിനടുത്തായി സൂക്ഷിച്ചിരുന്ന മണൽ ചാക്കുകളും കരകയറിയ വെള്ളത്തിൽ ഒലിച്ച് പോയി.