fruits

 വ്യാ​യാ​മ​ത്തി​ന് തൊ​ട്ടു​മുൻ​പ് ആ​ഹാ​രം ക​ഴി​ക്കു​ന്ന​ത് ന​ല്ല​ത​ല്ല. ര​ണ്ട് മ​ണി​ക്കൂർ മു​മ്പെ​ങ്കി​ലും ആ​ഹാ​രം ക​ഴി​ക്കു​ക. ഈ സ​മ​യ​ത്ത് ആ​പ്പിൾ, പ​ഴ​ങ്ങൾ, ഓ​ട്സ് എ​ന്നിവ തി​ര​ഞ്ഞെ​ടു​ക്കാം. ക​ഠിന വ്യാ​യാ​മം ചെ​യ്യു​ന്ന​വർ ശേ​ഷം കാർ​ബോ​ഹൈ​ഡ്രേ​റ്റ് അ​ട​ങ്ങിയ ചോ​റ്, ച​പ്പാ​ത്തി എ​ന്നിവ ക​ഴി​ക്ക​ണം. ത​വി​ട് നീ​ക്കാ​ത്ത ധാ​ന്യ​ങ്ങൾ, ബ്രൗൺ ബ്രെ​ഡ് എ​ന്നിവയും കാർ​ബോ​ഹൈ​ഡ്രേ​റ്റ് അ​ട​ങ്ങി​യ ഭക്ഷണങ്ങളാണ്. ഇവ പേ​ശി​കൾ​ക്ക് ഊർ​ജം നൽ​കും.

ദ​ഹി​ക്കാൻ സ​മ​യം ഏ​റെ വേ​ണ്ട​തി​നാൽ വ്യാ​യാ​മ​ത്തി​ന് മു​മ്പ് പ്രോ​ട്ടീ​നും കൊ​ഴു​പ്പും കൂ​ടു​ത​ലു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്ക​രു​ത്. ക​ഠി​ന​മാ​യി വ്യാ​യാ​മം ചെ​യ്യു​ന്ന​വർ ശേ​ഷം തൈ​ര്, കൊ​ഴു​പ്പു കു​റ​ഞ്ഞ പാൽ എ​ന്നിവ കു​ടി​ക്കു​ക. പ്രോ​ട്ടീൻ ഉ​റ​പ്പാ​ക്കാൻ മു​ട്ട​യു​ടെ വെ​ള്ള, മു​ള​പ്പി​ച്ച പ​യർ, കോ​ഴി​യി​റ​ച്ചി എ​ന്നിവ ക​ഴി​ക്കാം. ബ​ദാം, ആ​പ്രി​ക്കോ​ട്ട്, ക​ശു​വ​ണ്ടി​പ്പ​രി​പ്പ് എ​ന്നിവ ന​ല്ല​താ​ണ്. ഈ​ന്ത​പ്പ​ഴം, ഏ​ത്ത​പ്പ​ഴം , ബ്ലൂ​ബെ​റി, മു​ന്തി​രി, ഓ​റ​ഞ്ച്, പൈ​നാ​പ്പിൾ, പ​പ്പാ​യ, എ​ന്നിവ വ്യായാമം ചെയ്യുന്നവർ ക​ഴി​ക്കേ​ണ്ട ഫ​ല​വർ​ഗ​ങ്ങ​ളാ​ണ്.