urinary-diseases

മൂ​ത്ര​സ​ഞ്ചി​യെ ബാ​ധി​ക്കു​ന്ന പ​ല​വിധ അ​സു​ഖ​ങ്ങ​ളിൽ പ്ര​ധാ​ന​മാ​യ​ത് മൂ​ത്ര​രോ​ഗാ​ണു​ബാ​ധ​യാ​ണ്. സ്ത്രീ​ക​ളിൽ മൂ​ത്ര​രോ​ഗാ​ണു​ബാധ കൂ​ടു​ത​ലാ​യി കാ​ണു​ന്നു. മ​ലാ​ശ​യ​ത്തി​ലു​ള്ള ബാ​ക്ടീ​രി​യ​യാ​ണ് മൂ​ത്ര​രോ​ഗാ​ണു​ബാധ ഉ​ണ്ടാ​ക്കു​ന്ന​ത്. സ്ത്രീ​ക​ളിൽ മൂ​ത്ര​നാ​ളം ചെ​റു​താ​യ​ത് കൊ​ണ്ട് മൂ​ത്ര​രോ​ഗാ​ണു​ബാ​ധ​യ്ക്കു​ള്ള സാ​ദ്ധ്യത കൂ​ടു​ത​ലാ​ണ്. ചില പ്ര​ത്യേക സ്വ​ഭാ​വ​സ​വി​ശേ​ഷ​ത​ക​ളു​ള്ള ബാ​ക്ടീ​രി​യ, ദീർ​ഘ​നാൾ ക​ത്തീ​റ്റർ ഉ​ള്ള രോ​ഗി​കൾ, മൂ​ത്രം കൂ​ടു​ത​ലാ​യി കെ​ട്ടി​നിൽ​ക്കു​ന്ന രോ​ഗി​കൾ മു​ത​ലായ സാ​ഹ​ച​ര്യ​ങ്ങ​ളിൽ മൂ​ത്ര​രോ​ഗാ​ണു​ബാ​ധ​യ്ക്ക് കൂ​ടു​തൽ സാ​ദ്ധ്യ​ത​യു​ണ്ട്.

കൂ​ടു​തൽ ത​വണ മൂ​ത്രം പോ​വു​ക, വേ​ദ​ന​യോ​ടെ മൂ​ത്രം പോ​വു​ക, പെ​ട്ടെ​ന്ന് മൂ​ത്രം പോ​വു​ക, അ​റി​യാ​തെ മൂ​ത്രം പോ​വു​ക, മൂ​ത്ര​ത്തിൽ ര​ക്തം കാ​ണുക മു​ത​ലാ​യ​വ​യാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങൾ. മൂ​ത്ര​ത്തി​ന്റെ മൈ​ക്രോ​സ്കോ​പി, കൾ​ചർ, അൾ​ട്രാ​സൗ​ണ്ട് സ്കാൻ മു​ത​ലായ പ​രി​ശോ​ധ​ന​കൾ രോ​ഗ​നിർ​ണ​യ​ത്തി​ന് ആ​വ​ശ്യ​മാ​ണ്. ക്ഷ​യ​രോ​ഗം, ഫം​ഗ​സ് രോ​ഗ​ബാധ മു​ത​ലാ​യവ സം​ശ​യി​ക്കു​ക​യാ​ണെ​ങ്കിൽ സി​ടി സ്കാൻ പ​രി​ശോ​ധന വേ​ണ്ടി​വ​രും. സ്ത്രീ​ക​ളി​ലെ മൂ​ത്ര​രോ​ഗാ​ണു​ബാ​ധ​യ്ക്ക് മൂ​ന്നു​ദി​വ​സ​ത്തെ ആ​ന്റി ബാ​ക്ടീ​രി​യൽ ചി​കി​ത്സ മ​തി​യാ​കും.
(തുടരും)​