couple

 പീഡനങ്ങളും ബലാത്സംഗങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിൽ കുറ്റാരോപിതരിൽ നടത്തുന്ന ലൈംഗികശേഷി പരിശോധനയെക്കുറിച്ച് നിരന്തരം മാദ്ധ്യമങ്ങളിൽ വാർത്തകൾ വരാറുണ്ട്. എന്നാൽ എന്താണ് ലൈംഗികശേഷി പരിശോധന? എങ്ങനെയാണ് ഇത് നടത്തുന്നത്? എന്നിങ്ങനെയുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരം അറിയാൻ എല്ലാവരും ആഗ്രഹിക്കുന്നതാണ്.

1. എന്താണ് ലൈംഗികശേഷി പരിശോധന
ഒരു വ്യക്തിയുടെ ലൈംഗിക ശേഷി തെളിയിക്കാൻ നടത്തുന്ന പരിശോധനയാണിത്. ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങളിൽ പ്രതിയാക്കപ്പെട്ടവരെയാണ് ഈ ടെസ്റ്റിന് വിധേയമാക്കുന്നത്. കൃത്യം നടത്താൻ ശാരീരികമായി പ്രതിയ്ക്ക് ശേഷിയുണ്ടോ എന്നറിയാനാണ് ഈ പരിശോധന.

2. പ്രധാന ലൈംഗികശേഷി പരിശോധന ടെസ്റ്റുകൾ
പുരുഷന് സാധാരണയായുണ്ടാകുന്ന ലൈംഗികോദ്ധാരണങ്ങളുടെ അളവ് പരിശോധിച്ച് അയാളുടെ ലൈംഗികശേഷിയെപ്പറ്റി അറിയാൻ സാധിക്കുന്നു. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റീറോണിലെ വ്യതിയാനങ്ങൾ ബയോകെമിക്കൽ ലാബോറട്ടറിയിൽ എത്തിച്ച് പരിശോധിച്ച് ലൈംഗികക്ഷമത പരിശോധിക്കാവുന്നതാണ്.

പൊട്ടൻസി ടെസ്റ്റിൽ പ്രധാനമാണ് വിഷ്വൽ ഇറക്ഷൻ എക്‌സാമിനേഷൻ: വിഷ്വൽ എക്‌സാമിനേഷന്റെ സമയത്ത്, പുരുഷന്റെ വൃഷണത്തെയാണ് പരിശോധനയ്ക്കായി വിധേയമാക്കുന്നത്. ഉത്തേജിതമായ സമയത്തും ഉത്തേജനം കുറഞ്ഞ സമയത്തുമുള്ള പെനിസിന്റെ മാറ്റം ഡോക്ടർമാർ പരിശോധിക്കുന്നു. ഏതെങ്കിലും തകരാറുകളും അല്ലെങ്കിൽ പരിക്കുകൾ പരിശോധിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. രാവിലെയുണ്ടാകുന്ന ഉദ്ധാരണത്തെയും ഈ സമയത്ത് പരിശോധിക്കുന്നു.

3. ടെസ്റ്രിന്റെ നിയമസാധുത
ബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയവ നടക്കുന്ന സമയത്ത് തങ്ങൾക്ക് ലൈംഗിക ശേഷിയുണ്ടായിരുന്നില്ലെന്ന് പ്രതികൾ വാദിക്കാൻ സാദ്ധ്യതയുണ്ട്. ഇത്തരത്തിൽ പ്രതിരോധം തീർക്കുന്നതിനെതിരെ പൊട്ടൻസി ടെസ്റ്റിന് ഉത്തരവിടാവുന്നതാണ്. എന്നാൽ ഈ പരിശോധനകൾ ഒന്നും പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ലൈംഗിക അഭിരുചികളെ പൂർണമായും അളക്കാൻ കഴിയുന്നതല്ല. എന്നാൽ ഒരു തെളിവെന്ന നിലയിൽ ഈ പരിശോധന ഫലങ്ങൾ വളരെ ഗൗരവത്തോടെയാണ് നിയമപാലകർ കാണുന്നത്.