shinu-syamalan

സോഷ്യൽ മീഡിയയിലൂടെ ആരോഗ്യപരമായ അറിവുകൾ പങ്കുവയ്ക്കുന്നതിൽ ഏറെ ശ്രദ്ധേയയാണ് ഡോക്ടർ ഷിനു ശ്യാമളൻ. സാധാരണക്കാരുടെ സംശയങ്ങൾക്കും അവർ മറുപടികൾ നൽകാറുണ്ട്. കഴിഞ്ഞ ദിവസം യുവ ഡോക്ടറെ സമൂഹ മാദ്ധ്യമത്തിലൂടെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ച യുവാവിനെതിരെ നിയമ നടപടിയിലേക്ക് കടക്കുകയാണ് ഡോക്ടർ ഷിനുശ്യാമളൻ. സമൂഹത്തിലെ തിൻമയുടെ ഭാഗത്തെ ഫേസ്ബുക്കിലൂടെ തുറന്ന് കാട്ടുന്നതിനുള്ള ധൈര്യവും ഡോക്ടർ ഫേസ്ബുക്കിലൂടെ കാണിക്കുകയാണ് ഇവിടെ.


ഫേസ്ബുക്കിൽ അശ്ലീല വാക്കുകൾ ഉപയോഗിച്ച് തന്നിലെ സ്ത്രീത്വത്തെ അപമാനിച്ച സുജിത് പി.എസ്. എന്ന യുവാവിനെതിരെ തൃശൂർ പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. സ്വന്തം കുടുംബത്തിലുള്ള സ്ത്രീകളെ മാത്രം ബഹുമാനിച്ചാൽ പോര, മറ്റുള്ള സ്ത്രീകളെയും ബഹുമാനിക്കണമെന്നും ഡോക്ടർ ഫേസ്ബുക്കിൽ കുറിക്കുന്നു. ഇത്തരം സംഭവങ്ങളുണ്ടാവുമ്പോൾ പേടിച്ച് മാറിനിൽക്കാത്ത സ്ത്രീകളുണ്ടെന്നും അതിനാൽ സോഷ്യൽ മീഡിയയിലും ജീവിതത്തിലും സ്ത്രീകളെ ആക്ഷേപിക്കുവാൻ ഒരാളുടെയും നാവോ കൈയ്യോ പൊങ്ങരുതെന്ന മുന്നറിയിപ്പും ഡോക്ടർ നൽകുന്നു. തനിക്ക് വേണ്ടിയല്ല സ്ത്രീകൾക്കു വേണ്ടിയാണ് കമ്മീഷണർക്ക് പരാതി നൽകിയത്. ഇനി അവൻ ഇത് അവർത്തിക്കരുത്, അത് പാടില്ല.