തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ധാരാളം പഴങ്ങൾ കഴിയ്ക്കണം എന്ന് എല്ലാവർക്കുമറിയാം. എന്നാൽ പഴങ്ങളിൽ തന്നെ തടി കുറയ്ക്കാൻ ഏറ്റവും മെച്ചപ്പെട്ടവ എന്ന നിലയിൽ ഇവ തിരഞ്ഞെടുക്കാം.
അമിനോ ആസിഡ് കൂടുതൽ അടങ്ങിയിട്ടുള്ളതിനാൽ തണ്ണിമത്തൻ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കും.നാരുകളാൽ സമ്പന്നമായ പേരയ്ക്ക വിശപ്പുമാറ്റാൻ ഉത്തമം. ഒപ്പം തൂക്കവും കുറയ്ക്കും. നെഗറ്റീവ് കലോറി ഫ്രൂട്ടായ ഓറഞ്ച് ശരീരത്തിൽ അനാവശ്യമായുള്ള കലോറി ഇല്ലാതാക്കും. പതിവായി കഴിച്ച് തൂക്കം കുറയ്ക്കാം. വിറ്റാമിൻ സിയും നാരുകളും ധാരാളമുള്ള സബർജല്ലി വിശപ്പകറ്റും ഒപ്പം കൊഴുപ്പ് ഇല്ലാതാക്കും. സ്ട്രോബറി ശരീരത്തിലെ കൊഴുപ്പ് ഉരുക്കിക്കളയുന്നതിന് ഉത്തമമാണ് .
ബ്ലൂബെറി ശരീരത്തിന്റെ ഉപാപചയപ്രവർത്തനങ്ങൾ വർദ്ധിപ്പിച്ച് കൊഴുപ്പ് ഇല്ലാതാക്കും. ആന്റി ഓക്സിഡന്റുകളുടെയും പോഷകങ്ങളുടെയും കലവറയാണ്. ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കുന്ന ബ്ലൂബെറി രക്താതിസമ്മർദവും കൊളസ്ട്രോളും കുറയ്ക്കാനും ഉത്തമമാണ്. ഓർക്കുക, പഴങ്ങൾ കഴിയ്ക്കുന്നതിനൊപ്പം കൊഴുപ്പ്, മധുരം, കാർബോഹൈഡ്രേറ്റ് എന്നിവ ഒഴിവാക്കുകയും വേണം.