കാർഡിയോ വാസ്കുലർ വ്യായാമങ്ങൾ (നടത്തം, ഓട്ടം, സൈക്ളിംഗ്, നീന്തൽ, എയ്റോബിക് ഡാൻസ് ) ഓക്സിജൻ ഉപയോഗപ്പെടുത്താനുള്ള ശരീരത്തിന്റെ ശേഷി മെച്ചപ്പെടുത്തും.
സാമാന്യം നല്ല വേഗതയിൽ ദിവസവും അരമണിക്കൂറെങ്കിലും നടക്കുന്നത് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. കലോറി എരിച്ച് കളയാൻ പറ്റിയ മാർഗമാണ് ഓട്ടം. കോണിപ്പടികൾ കയറുന്നത് ഹൃദയത്തിന് വ്യായാമം നൽകും. യോഗ കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറച്ച് ഹൃദയത്തിനുണ്ടാകാവുന്ന തകരാറുകളെ ചെറുക്കും. മാത്രവുമല്ല, ഉത്കണ്ഠയും, മാനസിക സമ്മർദ്ദവും കുറയ്ക്കാനും യോഗ സഹായിക്കും. ഭാരോദ്വഹന വ്യായാമങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കാനും, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഉത്തമമാണ്. നീന്തൽ ഹൃദയാരോഗ്യം വർദ്ധിപ്പിക്കും. സൈക്ലിംഗ് ഹൃദയത്തിന്റെ കരുത്ത് വർദ്ധിപ്പിക്കും.
നിലവിൽ ഹൃദ്റോഗമുള്ളവർ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം വ്യായാമങ്ങൾ തിരഞ്ഞെടുക്കുക. കൊഴുപ്പ് കുറഞ്ഞ ഭക്ഷണം ഉപേക്ഷിക്കുക, നാരുകൾ അടങ്ങിയവ കഴിക്കുക. ആരോഗ്യകരമായ ഭക്ഷണത്തിന് ഹൃദയാരോഗ്യവുമായി അഭേദ്യമായ ബന്ധമാണുള്ളത്.