ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിൽ 30 വയസിന് ശേഷമുള്ള സവിശേഷ ശ്രദ്ധ പരമപ്രധാനമാണ്. പ്രത്യേക പ്രശ്നങ്ങളൊന്നുമില്ലെങ്കിലും 30 വയസ് കഴിഞ്ഞവർ എല്ലാ വർഷവും ഹൃദയ പരിശോധനകൾ നടത്തണം.
അമിതവണ്ണം, പ്രമേഹം എന്നിവ ഹൃദയാരോഗ്യത്തിന് വിരുദ്ധമാണ്. പ്രമേഹരോഗികൾ രോഗം നിയന്ത്രണവിധേയമാക്കി നിറുത്താൻ ശ്രദ്ധിക്കണം. പൊക്കത്തിന് അനുസരിച്ച് തൂക്കം നിയന്ത്രണവിധേയമാക്കാൻ പരമാവധി ശ്രമിക്കുക. വ്യായാമം, ധ്യാനം, യോഗ എന്നിവ ഹൃദയത്തെ സംരക്ഷിക്കും. ഹൃദയാരോഗ്യത്തിൽ വ്യായാമത്തിനെന്നപോലെ ഭക്ഷണത്തിനും പരമപ്രധാനമായ പങ്കാണുള്ളത്. ഹൃദയാരോഗ്യത്തിന്റെ ശത്രുവാണ് കൊളസ്ട്രോൾ. അതിനാൽ കൊഴുപ്പ് കൂടിയ ഭക്ഷണം നിർബന്ധമായും ഒഴിവാക്കണം. എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക.
മദ്യത്തിന്റെ ഉപയോഗം ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണകരമല്ല. പുകവലി പൂർണമായും ഉപേക്ഷിക്കണം എന്നാണ് ഹൃദ്റോഗ വിദഗ്ദ്ധരുടെ നിർദേശം.