rahna-fathima

ശബരിമലയിലേക്ക് സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയെ സമൂഹം വ്യത്യസ്തമായ രീതിയിലാണ് സ്വീകരിച്ചത്. പ്രശസ്ത മോഡലും അഭിനേയത്രിയുമായ രഹ്ന ഫാത്തിമ കറുത്ത വസ്ത്രമണിഞ്ഞ്, മാലയിട്ട് തത്വമസി എന്ന അടിക്കുറിപ്പിൽ ചിത്രം ഫേസ്ബുക്കിൽ അപ് ലോഡ് ചെയ്തു.


അതേ സമയം ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ലെന്ന് വാദിക്കുന്നവർ ഫോട്ടോയ്ക്ക് വിമർശനവുമായി എത്തി. ഫോട്ടോയ്ക്ക് കമന്റായിട്ടാണ് അശ്ളീല കമന്റുകളധികവും വന്നിട്ടുള്ളത്. പല കമന്റുകൾക്കും രഹ്ന ഫാത്തിമ മറുപടിയും നൽകുന്നുണ്ട്. ഇതോടെ ചൂടൻ സംവാദത്തിന് വഴിതുറക്കുകയാണ് രഹ്ന ഫാത്തിമയുടെ പ്രൊഫൈലിൽ.