otterശരീരം മുഴുവൻ  കറുപ്പും വെളുപ്പും  വരയുള്ള മൃഗമേത് ? കണ്ണുംപൂട്ടി  സീബ്രയെന്നാണ്  ഉത്തരമെങ്കിൽ  നിങ്ങൾക്ക് തെറ്റി. ആ  'ഉടുപ്പിൽ' നീർനായകൾ കൂടി എത്തിയിരിക്കുകയാണ്. അമേരിക്കയിലാണ് സംഭവം. മഞ്ഞ് കാലമെത്തിയതോടെ ഇവിടേക്ക് കൂട്ടമായെത്തിയ നീർനായകളിലൊന്നാണ് കറുപ്പിൽ വെളുത്തവരകളുമായി  വി. ഐ. പിയായത്.  2016ലാണ് ഇത്തരം നീർനായകൾ   ശ്രദ്ധയിൽപ്പെടുന്നത്.ജനിതകമായ പ്രത്യേകതകളാണ് കാരണമെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ.

ജനിക്കുമ്പോൾ പൂർണ മായും  വെളുത്തിരിക്കുന്ന  നീർനായകളിൽ  വൈകാതെ കറുത്ത വരകൾ കൂടി രൂപപ്പെടും.   റിബൺ സീലുകൾ എന്നാണ് ഇവ അറിയപ്പെടുക. ഈ രൂപം കാരണം നീർനായകളുടെ സ്ഥിരം ശത്രുക്കളായ തിമിംഗലങ്ങളും സ്രാവുകളും  ധ്രുവക്കരടികളും  ഇവയെ ഇരയായി കാണാറില്ല.  സാധാരണയായി റഷ്യ, ജപ്പാൻ, കൊറിയ എന്നീ രാജ്യങ്ങളുടെ തീരത്താണ്  ശൈത്യകാലത്ത്  ഇവയെ  കാണുന്നത്.