cartoon

നാട്ടിൽ എവിടെ തിരിഞ്ഞാലും കഫേകൾ കാണാം. എന്നാലും, തീംഡ് കഫെകൾക്കാണ് ഡിമാൻഡ്. ആലിസ് ഇൻ വണ്ടർലാൻഡ്, ഹാരി പോട്ടർ എന്നീ സിനിമകളുടെ തീമിൽ ഒരുക്കിയിരിക്കുന്ന കഫേകൾ മുതൽ തയ്യൽ കടയെയും, ലോൺഡ്രി ഷോപ്പിനേയും അനുസ്മരിപ്പിക്കുന്ന കഫെകൾ വരെയുണ്ട്. എന്നാൽ കാർട്ടൂൺ കഫെയെ കുറിച്ച് കേട്ടിട്ടുണ്ടോ ?


ശരിക്കും ഒരു കാർട്ടൂൺ ലോകത്ത് അകപ്പെട്ടുപോയ അനുഭവം പകരുന്ന കഫെ. വെള്ളപേപ്പറിൽ വരച്ച ചിത്രം പോലെയാണ് ദക്ഷിണ കൊറിയയിലെ സിയോളിലുള്ള കഫെ യോനം ഡോംഗ്. കഫെയിലെ കസേരയും, ടേബിളുകളും മുതൽ ചായ കൊണ്ടുവരുന്ന കപ്പ് വരെ പേപ്പറിൽ വരച്ച ചിത്രം പോലെ തോന്നും…

കഫെയ്ക്കുള്ളിലെത്തിയ മനുഷ്യരോ കാർട്ടൂണിലെ കഥാപാത്രങ്ങളെപ്പോലെയും. കാർട്ടൂൺ കഫേ ആശയം ഉരുത്തിരിഞ്ഞത് ഒരു കൊറിയൻ ടീവി ഷോയിലൂടെയാണത്രേ. 2004 ലാണ് ഈ കഫെ പ്രവർത്തനം ആരംഭിച്ചത്.

കേക്ക്, കോഫി, മിൽക്ക്‌ ഷെയ്‌ക്ക് മുതൽ വൈനും 40 തരം ബിയറും ഈ കഫെയിൽ ലഭ്യമാണ്. കാർട്ടൂൺ കഫേയിൽ പോയവരൊക്കെ 2ഡി വേൾഡിൽ പെട്ടുപോയെന്ന ആശ്ചര്യമാണ് പങ്കുവയ്‌ക്കുന്നത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമാണ് കഫെ യോനം ഡോംഗ് താരമായിരിക്കുന്നത്.