തിരുവനന്തപുരം : സ്തനാർബുദ ബോധന മാസാചരണത്തിന്റെ ഭാഗമായി ഈമാസം ആർ.സി.സി.സിയിൽ സൗജന്യ സ്തനാർബുദ പരിശോധനാ ക്യാമ്പ് നടക്കും. ഉച്ചയ്ക്ക് 2 മുതൽ 4വരെയാണ് പ്രത്യേക ക്ലിനിക്കിന്റെ പ്രവർത്തനം. പരിശോധനയ്ക്കായി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 0471- 2522210. സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ആർ.സി.സിയുടെ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കാൻ താത്പര്യമുള്ള സ്ഥാപന മേധാവികൾ ഓങ്കോളജി വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ : 0471- 2522299.