forest-

 തൃശൂർ: മകളുടെ വിവാഹത്തിനെത്തിയ അതിഥികളെ സർക്കാർ വാഹനങ്ങളിൽ എത്തിച്ച പ്രിൻസിപ്പൽ കൺസർവേറ്റർ മുഹമ്മദ് നൗഷാദിനെതിരെ അന്വേഷണം. സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് മേധാവിയോട് അന്വേഷണം നടത്താൻ വകുപ്പ് മന്ത്രി കെ.രാജു ഉത്തരവിട്ടു. കല്യാണത്തിനെത്തിയ അതിഥികളെ തൃശൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് 40 കിലോ മീറ്റർ അകലെയുള്ള മണ്ഡപത്തിലേക്കെത്തിക്കാനാണ് സർക്കാർ വാഹനങ്ങൾ ഉപയോഗിച്ചത്.


അതേസമയം, സംഭവത്തെ ന്യായീകരിച്ച് മുഹമ്മദ് രംഗത്തെത്തി. മച്ചാട് റേഞ്ചിലെ ഇഗ്‌നേഷ്യസ് എന്ന ഉദ്യോഗസ്ഥന്റെ നിർദ്ദേശ പ്രകാരമാണ് വാഹനങ്ങൾ എത്തിയതെന്ന് ഡ്രൈവർ പറഞ്ഞു. സർക്കാർ വാഹനങ്ങൾ ദുരുപയോഗം ചെയ്തതിനെപ്പറ്റി ചോദിച്ചപ്പോൾ ഇതെല്ലാം സാധാരണമാണെന്നായിരുന്നു പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്രെ പ്രതികരണം.