ദുബായ് : ഏഷ്യാകപ്പിലെ മികച്ച പ്രകടനത്തോടെ ഇന്ത്യൻ താരം രോഹിത് ശർമ്മ ഏകദിന ക്രിക്കറ്റ് ബാറ്റ്സ് മാൻ റാങ്കിംഗിൽ രണ്ടാംസ്ഥാനത്തേക്കുയർന്നു. രോഹിതിന്റെ കരിയറിലെ ഏറ്റവും ഉയർന്ന റാങ്കാണിത്. ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്ലിയാണ് ഒന്നാം റാങ്കിൽ.
ഏഷ്യാകപ്പിൽ കൊഹ്ലിക്ക് പകരം ക്യാപ്ടൻസി വഹിച്ച രോഹിത് അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് ഒരു സെഞ്ച്വറിയും രണ്ട് അർദ്ധ സെഞ്ച്വറികളുമടക്കം 317 റൺസാണ് നേടിയിരുന്നത്. ഫൈനലിൽ ബംഗ്ളാദേശിനെ മൂന്ന് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ കിരീടമുയർത്തിയത്. ടൂർണമെന്റിലെ മികച്ച രണ്ടാമത്തെ റൺ വേട്ടക്കാരനായിരുന്നു രോഹിത്. രണ്ട് പടവുകൾ കയറിയാണ് രോഹിത് രണ്ടാമതെത്തിയത്.
l രോഹിതിന്റെ സഹ ഒാപ്പണറും ഏഷ്യാകപ്പിലെ ടോപ് സ്കോററുമായ ശിഖർ ധവാൻ അഞ്ച് പടവുകൾ കയറി നാലാം റാങ്കിലെത്തി.
l ഏഷ്യാകപ്പിലെ അഞ്ച് മത്സരങ്ങളിൽനിന്ന് രണ്ട് സെഞ്ച്വറികളടക്കം 342 റൺസാണ് ധവാൻ നേടിയിരുന്നത്.
l ടൂർണമെന്റിൽ 10 വിക്കറ്റുകളും വീഴ്ത്തി വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തിയ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ ആൾ റൗണ്ടർമാരുടെ പട്ടികയിൽ ഒന്നാം റാങ്കിലെത്തി.
l ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുംറയാണ് ഒന്നാംസ്ഥാനത്ത്.
l ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് മൂന്ന് പടവുകൾ കയറി മൂന്നാംസ്ഥാനത്തെത്തി.
l ടീം റാങ്കിംഗിൽ ഇംഗ്ളണ്ട് ഒന്നാംസ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തും തുടരുന്നു.