ന്യൂഡൽഹി:സുപ്രീംകോടതിയിൽ ചരിത്രംസഷ്ടിച്ച തകർപ്പൻ വിധികൾക്കും പൊള്ളുന്ന വിവാദങ്ങൾക്കും നായകനായ ചീഫ്ജസ്റ്റിസ് ദീപക് മിശ്രനാളെവിരമിക്കും. ഒക്ടോബർ രണ്ട് അവധിയായതിനാൽ ഇന്ന് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിനമാണ്.
ഒരു ഭീകരന്റെ വധശിക്ഷ ശരിവയ്ക്കാൻ അർദ്ധരാത്രിമുതൽപുലർച്ചെ വരെനടത്തിയ വാദംകേൾക്കൽ,സുപ്രീംകോടതിയുടെയജമാനൻ ചീഫ് ജസ്റ്റിസ് ആണെന്ന ആവർത്തിച്ചുള്ള റൂളിംഗുകൾ, തനിക്കെതിരെ കലാപക്കൊടി ഉയർത്തി സഹജഡ്ജിമാർ നടത്തിയസ്ഫോടനാത്മകമായ വാർത്താസമ്മേളനം, രാഷ്ട്രീയ മുതലെടുപ്പിനായി തനിക്കെതിരെ നടന്ന ഇംപീച്ച്മെന്റ് നീക്കം, നാഴികക്കല്ലായ വിധികൾ...ജഡ്ജിയായും ചീഫ് ജസ്റ്റിസായും മിശ്രയുടെ കാലയളവ് സംഭവബഹുലമായിരുന്നു.
ചീഫ്ജസ്റ്റിസായിഒരുവർഷവുംഒരുമാസവുംമാത്രമാണ്അദ്ദേഹംഇരുന്നത്.തനിക്കെതിരെ കലാപമുണ്ടാക്കിയ ജഡ്ജിമാരിൽ ഒരാളായ രഞ്ജൻ ഗോഗോയിയെ അടുത്ത ചീഫ് ജസ്റ്റിസായി പ്രഖ്യാപിച്ചാണ് അദ്ദേഹം പടിയിറങ്ങുന്നതും. കേരളവുമായി ബന്ധപ്പെട്ട്, ഹാദിയ മതം മാറ്റം, ശബരിമല സ്ത്രീപ്രവേശനം എന്നീ കേസുകളിൽനിർണായക വിധി പറഞ്ഞജസ്റ്റിസ് മിശ്ര ഇന്ന് കൊടുങ്ങല്ലൂർ ഫിലിംസൊസൈറ്റിയുടെ പൊതുതാത്പര്യ ഹർജിയിലാണ് അവസാന വിധി പറയുക. പ്രതിഷേധക്കാർ സ്വത്തുക്കൾ നശിപ്പിക്കുന്നത്തടയണമെന്നാണ് പ്ദ്മാവത് സിനിമയുടെ പേരിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ നൽകിയ ഹർജിയിലെ ആവശ്യം
വിവാദങ്ങൾ
മെഡിക്കൽകോളേജ് അഴിമതിയിൽ ദീപക് മിശ്രയ്ക്കെതിരെ പ്രശാന്ത് ഭൂഷൺ, ദുഷ്യന്ത് ദവെ എന്നിവരുടെ ആരോപണം.അത് പ്രത്യേക സംഘം അന്വേഷിക്കുന്നത് തീരുമാനിക്കാൻ ഹർജി അഞ്ചംഗ ഭരണഘടനാബെഞ്ചിന് വിട്ട ജസ്റ്റിസ് ചെലമേശ്വറുടെ ബെഞ്ചിന്റെ നടപടി ദീപക് മിശ്രയുടെ ബെഞ്ച് റദ്ദാക്കി.
കേസുകളുടെ വിഭജനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, കുര്യൻ ജോസഫ് മദൻ ലോക്കൂർ എന്നീ ജഡ്ജിമാരുടെ വാർത്താസമ്മേളനം. സുപ്രീംകോടതിയുടെ ചരിത്രത്തിലെ ആദ്യ സംഭവം.
ദീപക് മിശ്രയ്ക്കെതിരെ കോൺഗ്രസ് നേതൃത്വത്തിൽ രാജ്യസഭയിൽ ഇംപീച്ച്മെന്റ് നോട്ടീസ്.ഉപരാഷ്ട്രപതി നോട്ടീസ് തള്ളി.