ashraf

ഹരിപ്പാട്: ഇരു വൃക്കകളും തകരാറിലായി വൃക്കമാറ്റിവയ്ക്കൽ നിർദ്ദേശിക്കപ്പെട്ട മത്സ്യത്തൊഴിലാളി യുവാവ്, ആറാട്ടുപുഴ വലിയപറമ്പ് ജംഗ്ഷന് കിഴക്ക് അഷ്കർ മൻസിലിൽ മുഹമ്മദ് അഷ്റഫ് (49)  സുമനസുകളുടെ കനിവ് തേടുന്നു.

                  ആലപ്പുഴ മെഡി. ആശുപത്രിയിലെ പരിശോധനയിൽ മൂന്ന് വർഷം മുമ്പാണ് രോഗം കണ്ടെത്തിയത്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ആഴ്ചയിൽ രണ്ട് വീതം ഡയാലിസിസ് നടത്തുന്നുണ്ട്. ഇതുവരെ 60 എണ്ണം കഴിഞ്ഞു. പ്രതിമാസം 20,000 രൂപയോളം  ഡയാലിസിസിനും മരുന്നുകൾക്കുമായി വേണം. ബന്ധുക്കളുടെയും  സുമനസുകളുടെയും സഹായത്തിലാണ് ഇതുവരെ മുന്നോട്ട് പോയത്. ആകെയുള്ള നാല് സെന്റ് സ്ഥലം പണയത്തിലാണ്. ഭാര്യയും  വിദ്യാർത്ഥികളായ രണ്ട് മക്കളും അടങ്ങുന്നതാണ് മുഹമ്മദ് അഷ്‌റഫിന്റെ കുടുംബം. വരുമാനം നിലച്ചതോടെ കുടുംബത്തിന്റെ അവസ്ഥ ദുരിതപൂർണമായി. ഡയാലിസിസിന്‌  പോലും ഗതിയില്ലാത്ത അവസ്ഥയിൽ ലക്ഷങ്ങൾ ചെലവ് വരുന്ന വൃക്ക മാറ്റിവയ്ക്കൽ ആലോചിക്കാൻ പോലും കഴിയുന്നില്ല. ആഴ്ചയിലുള്ള ഡയാലിസിസ് പോലും മുടങ്ങുമെന്ന അവസ്ഥയാണിപ്പോൾ. പരിചരിച്ചു നിൽക്കുന്നതിനാൽ ഭാര്യ ഹൈറുന്നിസയ്ക്ക് ജോലിക്കൊക്കും പോകാൻ കഴിയുന്നില്ല. നാട്ടിൽ നിന്നുള്ള പരമാവധി സഹായം ലഭിച്ചുകഴിഞ്ഞു. ഇനി ആര് സഹായിക്കുമെന്ന് ഇവർക്കറിയില്ല. മുഹമ്മദ് അഷ്‌റഫിന്റെ പേരിൽ ആറാട്ടുപുഴ കോർപ്പറേഷൻ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 520191027921375. ഐഎഫ്.എസ്.സി കോഡ്: CORP0000433.