viswakarma

ചേർത്തല: ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും വിരുദ്ധമായി താലൂക്കിലെ വിശ്വകർമ്മ യുവതികൾ ശബരിമല ചവിട്ടില്ലെന്ന് അഖില കേരള വിശ്വകർമ്മ താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ പറഞ്ഞു. 151-ാം നമ്പർ ശാഖ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖ പ്രസിഡന്റ് എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി എം.പി. അജിത്കുമാർ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി സുരേഷ് കുമാർ വിദ്യാഭ്യാസ അവാർഡ് വിതരണം നിർവ്വഹിച്ചു. മഹിളാസംഘം യൂണിയൻ സെക്രട്ടറി സിന്ധു, ജി.ഗോവിന്ദൻകുട്ടി, എം.ഡി. മുരളി, എം.ശ്രീരാജ്, ഗോപിനാഥൻ അറയ്ക്കൽ,എം.ഡി.മോഹനൻ എന്നിവർ സംസാരിച്ചു.