ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം കോൺഗ്രസിലെ സി.എൻ.സനജയുടെ വീടാക്രമിക്കുകയും അമ്മയെ ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന നാല് ബിജെപി പ്രവർത്തകരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തു.സ്വകാര്യ റോഡ് നിർമാണത്തിനായി നീർചാലുകൾ നികത്തിയതിന് എതിരെ പഞ്ചായത്ത് അംഗം നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് വീട് ആക്രമിച്ചതെന്ന് പഞ്ചായത്തംഗം മൊഴി നൽകിയിരുന്നു.

കോൺഗ്രസ് പഞ്ചായത്ത് അംഗത്തെ വീടുകയറി ആക്രമിക്കുകയും വേലി തീയിട്ട് കത്തിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൊക്കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും സമ്മേളനവും നടത്തി.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ശരത് സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.എ.രതീഷ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി സജി കുര്യാക്കോസ്,ബ്ലോക്ക് പ്രസിഡൻറ് സി.വി.തോമസ്,എം.കെ.ജിനദേവ്,രാജാറാം, സനൽനാഥ്,പി.അജയകുമാർ, മാത്യുകോല്ലേലി,ബി.രാഘവൻനായർ,ജോർജ്ജ് കാരാചിറ,ജോസ് കോമ്പയിൽ, സി.പി.ശശി, ഉഷാ സദാനന്ദൻ, മിനി ആന്റണി,ദിലീപ്,രഞ്ചിത്ത് എന്നിവർ സംസാരിച്ചു.പ​ഞ്ചായത്ത് അംഗത്തെയും വീട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ മഹിളാ കോൺഗ്രസ് ചേർത്തല നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് ഉഷാ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.