ഹരിപ്പാട്: മാനിഷാദ കലാ സാംസ്കാരിക സമിതിയുടെ 30ാമത് വാർഷികം \'മനസോത്സവം 2018" എന്ന പേരിൽ 19ന് പിലാപ്പുഴ ശ്രീരാമകൃഷ്ണാശ്രമമത്തിലെ ഐ.വി.ശശി നഗറിൽ നടക്കും. രാവിലെ 8ന് പതാകഉയർത്തൽ, 9ന് പൂക്കളമത്സരം, 10ന് കായിക മത്സരങ്ങൾ, ഉച്ചയ്ക്ക് 2ന് കലാമത്സരങ്ങൾ . വൈകിട്ട് 7ന് സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ് ഉദ്ഘാടനം ചെയ്യും. ഹരി.കെ.ഹരിപ്പാട് അദ്ധ്യക്ഷനാകും. ഹരിപ്പാട്ടെ അദ്ധ്യാപക ശ്രേഷ്ഠനായിരുന്ന രത്നൻ സാറിന്റെ സ്മരണയ്ക്കായി രത്നൻസാർ ഫൗണ്ടേഷൻ ഏർപ്പെടുത്തുന്ന വിദ്യാഭ്യാസ അവാർഡ് ഫൗണ്ടേഷൻ ചെയർമാൻ ആർ.ഹരീഷ് ബാബു വിതരണം ചെയ്യും. ഇളനെല്ലൂർ തങ്കച്ചൻ സമ്മാനദാനം നിർവ്വഹിക്കും. നഗരസഭ കൗൺസിലർ ബി.ബാബുരാജ് മുഖ്യാതിഥിയാകും. എൻ.എസ്.എസ് കോളേജ് പ്രൊഫസർ ഡോ.ആർ.രാജേഷ് മുഖ്യപ്രസംഗം നടത്തും. മുട്ടാണിക്കാട് ബേബിമാത്യു ഏർപ്പെടുത്തിയ വിദ്യാഭ്യാസ ക്യാഷ് അവാർഡ് കെ.വി നമ്പൂതിരി വിതരണം ചെയ്യും. കലാമണ്ഡലം ബാലകൃഷ്ണൻ, കലാമണ്ഡലം ജിഷ്ണുപ്രതാപ്, പൂമംഗലം രാജഗോപാൽ, നീതു കിരൺ, ജോമോൾ എന്നിവരെ ആദരിക്കും. രാത്രി 8.30ന് ദൃശ്യവിസ്മയം 2018 നടക്കും.