അമ്പലപ്പുഴ: ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് അയ്യപ്പഭക്തർ ദേശീയപാത ഉപരോധിച്ചു. ഇന്നലെ രാവിലെ 11 ഓടെ കളർകോട് ജംഗ്ഷനിൽ നടന്ന സമരം ശബരിമല മുൻ മേൽശാന്തി ജി.പരമേശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഒരു മണിക്കൂറോളം നീണ്ട സമരത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് അയ്യപ്പഭക്തർ പങ്കെടുത്തു. അയ്യപ്പസേവാസമാജം ജില്ലാ പ്രസിഡന്റ് ആർ. രുദ്രൻ മുഖ്യപ്രഭാഷണം നടത്തി. അയ്യപ്പസേവാസമാജം ജില്ലാ സെക്രട്ടറി ആർ.എം.ബാബു, ആർ.എസ്.എസ് ജില്ലാ കാര്യവാഹക് ഉണ്ണിക്കൃഷ്ണൻ, ബി.ജെ.പി നേതാക്കളായ എൽ.പി.ജയചന്ദ്രൻ, വി.സി.ബാബു, കണ്ണൻ, കെ.പി. പരീഷിത്ത്, മത്സ്യ പ്രവർത്തക സംഘത്തിന്റെ നേതാക്കളായ ഡി.സുരേഷ്, അഡ്വ.രൺജീത് ശ്രീനിവാസ്, ആർ.എസ്.എസ് അമ്പലപ്പുഴ ഖണ്ഡ് കാര്യവാഹക് ജി.സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.