കുട്ടനാട് :വീടിന് സമീപത്തെ വെള്ളച്ചാലിൽ വീണ് നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.വേഴപ്ര കളരിപ്പറമ്പിൽ ജിജോമോൻ കെ.സേവ്യറിന്റെയും അനുവിന്റെയും മകൾ ആൻ മരിയ ജിജോ (പൊന്നു–9) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.30 ന് വീടിന് സമീപത്തുനിന്ന് പല്ലുതേക്കുന്നതിനിടെ, ആൻ മരിയ വെള്ളച്ചാലിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടൻ തന്നെ രാമങ്കരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചങ്ങനാശേരിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് വൈകിട്ട് 3 നു വേഴപ്രാ സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. ചമ്പക്കുളം ഫാ.തോമസ് പോരൂക്കര സെൻട്രൽ സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു. സഹോദരി അമേയ.