pl-kl-2
Taരing

പൂച്ചാക്കൽ : യാത്രക്കാർക്ക് അപകടക്കെണിയായി മാറിൽ ചേർത്തല - അരൂക്കുറ്റി റോഡിലെ കുഴികളടക്കാൻ തുടങ്ങി. റോഡിലെ രണ്ടാംഘട്ട കുഴിയടക്കലാണിത്. പൂച്ചാക്കൽ നിന്ന് വടക്കുഭാഗത്തേക്കുള്ള കുഴികളാണ് ഇപ്പോൾ അടക്കുന്നത്.

ഓടമ്പള്ളി, വീരമംഗലം, തൃച്ചാറ്റുകുളം നോർത്ത് എന്നിവിടങ്ങളിലാണ് റോഡ് തകർന്ന് തരിപ്പണമായി കിടക്കുന്നത്. ഇവിടങ്ങളിൽ അപകടങ്ങൾ നിത്യസംഭവമായിരുന്നു. റോഡിലെ കുഴിയിൽ വീണ് അപകടത്തിൽപ്പെട്ട നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്. വീരമംഗലം ഭാഗത്ത് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകി റോഡിൽ കെട്ടിക്കിടന്നതാണ് റോഡ് തകരാൻ ഇടയാക്കിയത്. യഥാസമയം പൈപ്പിൽ അറ്റകുറ്റപ്പണി ചെയ്തിരുന്നെങ്കിൽ റോഡ് തകർച്ച തടയാമായിരുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എട്ട് വർഷം മുമ്പ് ദേശീയപാതാ നിലവാരത്തിൽ നിർമിച്ചതാണ് ഈ റോഡ്. 14.5 കോടി രൂപയായിരുന്നു റോഡ് നിർമ്മാണത്തിന് ചെലവഴിച്ചത്. പിന്നീട് കുടിവെള്ള പൈപ്പ് ഇടുന്നതിനും മറ്റ് കേബിളുകൾ സ്ഥാപിക്കുന്നതിനും ചിലയിടങ്ങളിൽ വെട്ടിപ്പൊളിച്ചതും റോഡ് തകർച്ചക്ക് കാരണമായി. മാസങ്ങൾക്ക് മുമ്പ് പൂച്ചാക്കലിൽ നിന്നും തെക്ക് ഭാഗത്തേക്ക് ഉള്ള കുഴികൾ അടച്ചിരുന്നു.