ചേർത്തല :ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ചീരപ്പൻചിറയുടെ പേരിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് മുഹമ്മ ചീരപ്പൻചിറ സ്വാമി അയ്യപ്പൻ പഠന കളരിയുമായി ബന്ധമില്ലെന്ന് കളരി പരിരക്ഷകരായ പത്മജയും മാധവബാലസുബ്രഹ്മണ്യവും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശബരിമല ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങൾക്കെതിരെയുള്ള പ്രചാരണങ്ങളാണ് ഇപ്പോൾ നടത്തുന്നത്.സ്വാമി അയ്യപ്പൻ പഠനകളരിയുടെ ഫോട്ടോകളും ദൃശ്യങ്ങളും ഉപയോഗിച്ചാണ് പ്രചാരണം. ഇതിന് കളരിക്കോ,ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഭക്തർക്കോ,പരിരക്ഷകരായ ശംഭുട്രസ്റ്റിനോ ബന്ധമില്ല. ശബരിമലയെ കുറിച്ച് ഗൗരവബോധത്തോടെയുള്ള അഭിപ്രായ പ്രകടനങ്ങളാണ് ഉണ്ടാകേണ്ടതെന്നും അവർ പറഞ്ഞു.