a
ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ മിച്ചല്‍ ജംഗ്ഷന്‍ ഉപരോധിക്കുന്നു

മാവേലിക്കര: ശബരിമല സ്ത്രീ പ്രവേശന വിധിയിലും സർക്കാർ, ദേവസ്വം ബോർഡ് നടപടികളിലും പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ മിച്ചൽ ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ അധ്യക്ഷനായി. തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ആർ.എസ്.എസ് ജില്ലാ കാര്യവാഹക് എസ്.മോഹനൻ, അനിൽ വള്ളികുന്നം, ഹിന്ദു ഐക്യവേദി ജില്ലാ വർക്കിംഗ് പ്രസിഡന്റ് സുദർശൻ, ആർ.പ്രഭാകരൻ, കെ.ജയപ്രകാശ്, ശ്രീജേഷ് മുരളീധരൻ, പി.സൂര്യകുമാർ, എൻ.രാജർ, എം.വി.വിനോദ്, എ.സി.പ്രസന്നൻ, ബിന്ദു ശിവരാജൻ, ഇ.കെ.ബിജു, എസ്.സജി, ഗിരിജ ഓമനകുട്ടൻ, മധു.ചുനക്കര, പിയുഷ്, ഇന്ദിരാമുരളി എന്നിവർ സംസാരിച്ചു. ഉപരോധം ഒരു മണിക്കൂറോളം നീണ്ടുനിന്നു.