ചാരുംമൂട് : കോടതി വിധിയുടെ മറവിൽ ശബരിമലയെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിൽ പ്രതിഷേധിച്ച് അയ്യപ്പ ഭക്തരുടെ നേതൃത്വത്തി​ലുള്ള നാളെ ചാരുംമൂട്ടി​ൽ അയ്യപ്പനാമ ജപ പദയാത്രയും പ്രതി​ഷേധ സംഗമവും നടക്കും. കരിമുളയ്ക്കലി​ൽ നിന്ന് വൈകി​ട്ട് മൂന്നി​ന് ആരംഭിക്കുന്ന പദയാത്ര നാലി​ന് ചാരുംമൂട്ടിൽ എത്തിച്ചേരും . തുടർന്ന് നടക്കുന്ന പ്രതിഷേധ സംഗമം ദേവസ്വം ബോർഡ് മുൻ പ്രസി​ഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷൻ വി ആർ രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. ദേവസ്വം ബോർഡ് മുൻ അംഗം സുഭാഷ് വാസു, കോടു കുളത്തി ശ്രീനാരായണ ധർമ്മ മഠത്തി​ലെ സ്വാമി​ ശിവബോധാനന്ദ എന്നിവർ സംസാരിക്കും.