തുറവൂർ: അന്ധകാരനഴി പൊഴിമുഖത്തു നിന്നു മണൽ വാരാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പരമ്പരാഗത മണൽവാരൽ തൊഴിലാളികൾ അന്ധകാരനഴി- പള്ളിത്തോട് തീരദേശ റോഡ് ഉപരോധിച്ചു. ജെ.എസ്.എസ്, ജെ.ടി.യു.സി, ബി.ജെ.പി സംയുക്ത ഉപരോധം ജെ.എസ്.എസ് അരൂർ മണ്ഡലം ജനറൽ സെക്രട്ടറി സി.പി. ബാബു ഉദ്ഘാടനം ചെയ്തു. ജെ.ടി.യു.സി യൂണിയൻ പ്രസിഡൻറ് കെ.കെ. സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പി.കെ. ബിനോയ് മുഖ്യപ്രഭാഷണം നടത്തി. എം.ജി.രഘുുവരൻ, പി.ആർ.രാമചന്ദ്രൻ, കെ.വി.സോമൻ തുടങ്ങിയവർ സംസാരിച്ചു. സമരക്കാരെ പട്ടണക്കാട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.