nebu
നെബു

ചേർത്തല: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നഗരസഭ 14-ാം വാർഡ് മാളിയേക്കൽ വീട്ടിൽ നെബുവിനെ (33) ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. അടിപിടി, മോഷണം, വാഹനമോഷണം, പിടിച്ചുപറി, ഭവനഭേദനം,ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കൽ, കത്തികാട്ടി ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലായി 18 കേസുകളുണ്ട്. ചേർത്തല പൊലീസ് സ്റ്റേഷനിൽ മാത്രം എട്ടു കേസുകളുണ്ട്. നിരവധി തവണ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു. ചേർത്തല സി.ഐ ഡി.ശ്രീകുമാർ,എ.എസ്.ഐ സുനിൽ, സി.പി.ഒമാരായ സുധീഷ്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.