moncymon-thomas
മോൻസിമോൻ തോമസ്

കുട്ടനാട്: സഹോദരങ്ങൾ 24 മണിക്കൂർ വ്യത്യാസത്തിൽ മരിച്ചു. ചമ്പക്കുളം കണാവള്ളിയിൽ മോൻസിമോൻ തോമസ് (51), ബേബി തോമസ് (68) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ വാടക വീട്ടിൽ കുഴഞ്ഞുവീണാണു മോൻസിമോൻ മരിച്ചത്. വർഷങ്ങളായി കുവൈത്തിലായിരുന്ന മോൻസി മകളുടെ പഠനവുമായി ബന്ധപ്പെട്ടാണു രണ്ടുമാസം മുമ്പ്
നാട്ടിലെത്തിയത്. സംസ്കാരം ഇന്നു വൈകിട്ടു മൂന്നിനു വൈശ്യംഭാഗം സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ : ലീല (കുവൈത്ത്). കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥനായ ബേബി രോഗബാധിതനായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നലെ രാവിലെ 11നായിരുന്നു മരണം. സംസ്കാരം പിന്നീട്. ഭാര്യ : ലിസമ്മ. മക്കൾ: ബിൻസി, ടോംസി, ടിൻസി.