തുറവൂർ: കടലിൽ മത്സ്യബന്ധനത്തിനിടെ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു പരിക്കേറ്റ അഞ്ചു മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. തുറവൂർ പഞ്ചായത്ത് പതിനാറാം വാർഡ് അന്ധകാരനഴി തയ്യിൽ സജിമോൻ സെബാസ്റ്റ്യൻ (38), നമ്പ്യാത്ത് ശേരിൽ സ്റ്റീഫൻ (58), കളത്തിൽ റോയി (48), കാവുപുരയ്ക്കൽ അവറാച്ചൻ (55), പട്ടണക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് ചാരയ്ക്കാട്ട് രജി (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. അന്ധകാരനഴി തീരത്തു നിന്നും പുറപ്പെട്ട \'ദൈവദാനം\' എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. യന്ത്രംഘടിപ്പിച്ച വള്ളം തകർന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.