തുറവൂർ: സ്കൂൾ കുട്ടികൾക്ക് ചെറിയ പൊതികളിലാക്കി കഞ്ചാവ് വിറ്റിരുന്ന രണ്ട് യുവാക്കൾ പിടിയിൽ. അരൂക്കുറ്റി വെളുത്തേടത്ത് വീട്ടിൽ അനീഷ് (31), അമ്മുശ്ശേരിൽ തൗഫീക്ക് (26) എന്നിവരെയാണ് അരൂർ എസ്.ഐ മനോജും സംഘവും ചേർന്ന് അരൂക്കുറ്റി പാലത്തിന് സമീപത്തു നിന്നും കഴിഞ്ഞ ദിവസം പിടികൂടിയത്. പ്രതികളെ ഇന്ന് ചേർത്തല കോടതിയിൽ ഹാജരാക്കും. ഒരാഴ്ച മുമ്പ് ചന്തിരൂർ ഗവ. സ്കൂൾ പരിസരത്തു നിന്നു മറ്റൊരു യുവാവിനെ കഞ്ചാവ് പൊതികളുമായി പൊലീസ് പിടികൂടിയിരുന്നു.