ചേർത്തല:പള്ളിപ്പുറം എൻ.എസ്.എസ് കോളേജിൽ ഇന്നലെ ഉച്ചയോടെയുണ്ടായ സംഘർഷത്തെത്തുടർന്ന് ചേർത്തല ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ എസ്.എഫ്‌.ഐ, എ.ബി.വി.പി പ്രവർത്തകർ രാത്രി വീണ്ടും ഏ​റ്റുമുട്ടി. ഇരുകൂട്ടരേയും സഹായിക്കാൻ ഡി.വൈ.എഫ്.ഐ-യുവമോർച്ച പ്രവർത്തകരും എത്തിയതോടെ ആശുപത്രിക്ക് മുന്നിൽ സംഘർഷാവസ്ഥയായി.

ചേർത്തല-മാരാരിക്കുളം- കുത്തിയതോട് സി.ഐമാരുടെയും വിവിധ സ്റ്റേഷനുകളിലെ എസ്.ഐമാരുടെയും നേതൃത്വത്തിൽ വൻ പൊലീസ് സംഘമാണ് താലൂക്ക് ആശുപത്രിക്ക് സമീപം നിലയുറപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവർ താലൂക്ക് ആശുപത്രയിലും ചേർത്തല എക്സ്റേ ആശുപത്രിയിലും ഒരാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.