obituary
ഗോപിനാഥൻ നായർ

ചേർത്തല: മരുത്തോർവട്ടം ടാഗോർ മെമ്മോറിയൽ യു.പി.സ്‌കൂൾ റിട്ട.ജീവനക്കാരനും കോൺഗ്രസ് തണ്ണീർമുക്കം മണ്ഡലം വൈസ്‌ പ്രസിഡന്റുമായ തണ്ണീർമുക്കം പഞ്ചായത്ത് 18-ാം വാർഡിൽ കൊടിയന്തറവെളി ഗോപിനാഥൻ നായർ (83) നിര്യാതനായി. ശ്രീകണ്ഠമംഗലം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രം ട്രസ്​റ്റ് അംഗം, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:പി.ശാന്തകുമാരി.മക്കൾ:സജി ഗോപിനാഥ് (ശ്രീചിത്ര മെഡിക്കൽ സെന്റർ, തിരുവനന്തപുരം), ജി.സജികുമാർ (ജീവനക്കാരൻ, ടാഗോർ മെമ്മോറിയൽ യു.പി.സ്‌കൂൾ, മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രം പ്രസിഡന്റ്). മരുമക്കൾ: ശ്രീകുമാർ (ബിയോണ്ട് പബ്ലീഷേഴ്‌സ്, തിരുവനന്തപുരം), സിനി സജികുമാർ.