കായംകുളം: ശരണമന്ത്രങ്ങളുമായി അലകടൽപോലെ ഒഴുകിയെത്തിയ അയ്യപ്പ ഭക്തരുടെ പ്രതിഷേധ യാത്രകൾ നഗരത്തെ ഇളക്കിമറിച്ചു. അയ്യപ്പ സ്വാമി ധർമ്മ സംരക്ഷണ സമിതിയുടെ നാമജപയാത്രയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള നയിക്കുന്ന ശബരിമല സംരക്ഷണ യാത്രയുമാണ് നഗരവീഥികളിൽ അലകടൽ സൃഷ്ടിച്ചത്.
വൈകിട്ട് മൂന്നുമണിയോടെ പുതിയിടം ക്ഷേത്രസന്നിധിയിൽ നിന്നാണ് അയ്യപ്പ സ്വാമി ധർമ്മ സംരക്ഷണ സമിതിയുടെ നാമജപയാത്ര ആരംഭിച്ചത്. അതോടെ നഗരം നിശ്ചലമായി. സ്തീകളും കുട്ടികളും അടക്കം ആയിരങ്ങൾ അണിനിരന്ന പ്രതിഷേധ യാത്ര നഗരം ചുറ്റി സമ്മേളന സ്ഥലമായ പാർക്ക് ജംഗ്ഷനിൽ എത്തിയപ്പോൾ അഞ്ചര മണികഴിഞ്ഞിരുന്നു. ജാഥയിൽ ഉടനീളം ശ്രീകൃഷ്ണപരുന്ത് വട്ടമിട്ട് പറന്നത് ഭക്തരിൽ അവേശം നിറച്ചു.
ഈ സമയത്ത് തന്നെയാണ് കിഴക്കുനിന്ന് കെ.പി റോഡിൽക്കൂടി പി.എസ് ശ്രീധരൻപിള്ള നയിക്കുന്ന ശബരിമല സംരക്ഷണ യാത്രയും കടന്നുവന്നത്. എങ്ങും ശരണം വിളികളും സ്വാമി മന്ത്രങ്ങളും മാത്രമാണ് മുഴങ്ങിയത്. ജാഥകൾ കാണാനും റോഡിന് ഇരുവശവും നൂറുകണക്കിന് ആളുകളും തടിച്ചുകൂടി.
പാർക്ക് ജംഗ്ഷനിൽ നടന്ന സമ്മേളത്തിൽ പി.പ്രദീപ് ലാൽ അദ്ധ്യക്ഷ വഹിച്ചു. പി.സി ജോർജ് എം.എൽ.എ,കെ.എൻ.എ ഖാദർ എം.എൽ.എ പൊന്നൻ തമ്പി, പന്തളം രാജകുടുംബാംഗം ശശികുമാർ വർമ്മ ,ജനറൽ കൺവീനർ പാറയിൽ രാധാകൃഷ്ണൻ ,വിനോദ് ,അഡ്വ.പ്രതാപ് ജി. പടിക്കൽ, വി.രാജേന്ദ്രൻ, മധുകുമാർ, സുരേഷ് ബാബു,എന്നിവർ സംസാരിച്ചു.
ReplyReply allForward