കായംകുളം : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ന് സുപ്രീം കോടതിയിൽ പുനഃ പരിശോധന ഹർജി ഫയൽ ചെയ്യുമെന്ന് പി.സി.ജോർജ്ജ് എം.എൽ.എ.പറഞ്ഞു.

കായംകുളത്ത് നടന്ന അയ്യപ്പനാമ സങ്കീർത്തന മഹാപദയാത്രയോടനുബന്ധിച്ച നട നടന്ന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഓർഡിനൻസ് ഇറക്കാൻ കഴിയും.കേന്ദ്രവും കേരളവും ഹൈന്ദവ സംസ്കാരത്തോട് നീതി പുലർത്തണം. നീതി പുലർത്താത്ത ദേവസ്വം ബോർഡ് പ്രസിഡന്റിനെ താഴെയിറക്കണം അദ്ദേഹം പറഞ്ഞു.

ആരാധാനാലയങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്ന് കെ.എൻ.എ.ഖാദർ എം.എൽ.എ പറഞ്ഞു.പി. .പ്രദീപ് ലാൽ അദ്ധ്യക്ഷത വഹിച്ചു.