കായംകുളം: പിണറായി സർക്കാർ കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് സർക്കാരായിരിക്കുമെന്ന് സീമാ ജാഗരൺ മഞ്ച് അഖിലേന്ത്യാ സംയോജകൻ എ.ഗോപാലകൃഷ്ണൻപറഞ്ഞു.ശ്രീ അയ്യപ്പസ്വാമി ധർമ്മ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന അയ്യപ്പനാമസങ്കീർത്തന മഹാപദയാത്രയോടനുബന്ധിച്ചു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി പറഞ്ഞ് വിശ്വാസികളെ തമ്മിലടിപ്പിക്കാനാണ് ചിലരുടെ ശ്രമം. നൂറ്റാണ്ടുകളായി നടന്നു വരുന്ന ആചാരാനുഷ്ടാനങ്ങൾ ലംഘിക്കാൻ പറയുന്ന സർക്കാർ തെരുവിൽ ലക്ഷങ്ങൾ ശരണ മന്ത്രങ്ങളുമായി അണിനിരക്കുന്നത് കണ്ടില്ലെന്ന് നടിക്കരുത്. അദ്ദേഹം പറഞ്ഞു.സമിതി ചെയർമാൻ പി പ്രദീപ് ലാൽ അദ്ധ്യക്ഷത വഹിച്ചു.പി.സി.ജോർജ്ജ് എം.എൽ.എ, കെ.എൻ.എ ഖാദർ എം.എൽ.എ പന്തളം രാജകുടുംബാംഗം ശശികുമാർ വർമ്മ ,അഡ്വ.പ്രതാപ് ജി. പടിക്കൽ, വി.രാജേന്ദ്രൻ, മധുകുമാർ, പൊന്നൻ തമ്പി, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.