പൂച്ചാക്കൽ: ബൈക്കിലെത്തിയ രണ്ടുപേർ വീട്ടമ്മയുടെ കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നു .പള്ളിപ്പുറം പഞ്ചായത്ത് എട്ടാം വാർഡ് അരുണാലയത്തിൽ ശോഭന പ്രകാശന്റെ രണ്ടരപ്പവൻ വരുന്ന സ്വർണ്ണമാലയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം പതിനൊന്നോടെ ഒറ്റപ്പുന്ന – തവണക്കടവ് റോഡിൽ കുന്നത്തറ വളവിന് സമീപമായിരുന്നു സംഭവം. ഒറ്റപ്പുന്ന കവലയിൽ നിന്നും തവണക്കടവ് ഭാഗത്തേക്ക് നടന്നുവരികയായിരുന്നു ശോഭന.മാല പൊട്ടിച്ചെടുത്ത ശേഷം മോഷ്ടാക്കൾ ബൈക്കിൽ കടന്നുകളഞ്ഞു. പിന്നിലിരുന്ന ആളാണ് മാല പൊട്ടിച്ചതെന്ന് ശോഭന പറഞ്ഞു. മോഷ്ടാക്കൾ വന്ന ബൈക്ക് കഴിഞ്ഞ ദിവസം ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും മോഷണം പോയതാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്.