മാവേലിക്കര: കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം ഇന്ന് മുതൽ 19 വരെ നടക്കും. . ദിവസവും വൈകിട്ട് 7.30ന് സംഗീത സദസ് . ഇന്ന് കോട്ടയം ഹരിരാഗ്നന്ദന്റെയും നാളെ ഹരിപ്രിയയുടെയും 14ന് ശ്രുതി അഖിൽകൃഷ്ണയുടെയും 15ന് വീണാചന്ദ്രന്റെയും സംഗീത സദസ് . 16ന് ഹരിപ്പാട് കൃഷ്ണകുമാർ, മാലിക്കര അഖിൽ കൃഷ്ണ എന്നിവരുടെ നാദസ്വരകച്ചേരി, 17ന് കോട്ടയ്ക്കൽ മധു, വേങ്ങേരി നാരായണൻ എന്നിവരുടെ കഥകളിപ്പദ കച്ചേരി, 18ന് ഹരിപ്പാട് കൃഷ്ണകുമാറിന്റെ ശിഷ്യർ അവതരിപ്പിക്കുന്ന സംഗീതാരാധന .
19ന് രാവിലെ 7ന് വിദ്യാരംഭം, 7.30 മുതൽ സംഗീതാധാര. വൈകിട്ട് 5ന് സുവർണമുദ്രാ പുരസ്കാര സമർപ്പണം. സമ്മേളന ഉദ്ഘാടനവും പുരസ്കാര വിതരണവും ആർ.രാജേഷ് എം.എൽ.എ നിർവഹിക്കും. മൈസൂർ ചന്ദൻകുമാറിനാണ് സുവർണമുദ്രാ പുരസ്കാരം . ക്ഷേത്ര പുനഃരുദ്ധാരണ ഫണ്ടിലേക്ക് നവരാത്രി സംഗീതോത്സവ സമിതിയുടെ സംഭാവന ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ജി.ബൈജു ഏറ്റുവാങ്ങും. . രാത്രി 7ന് മൈസൂർ ചന്ദൻകുമാറിന്റെ പുല്ലാങ്കുഴൽ കച്ചേരി.