തുറവൂർ: കരപ്പുറത്തെ പ്രധാന ക്ഷേത്രങ്ങളിൽ നവരാത്രി ആഘോഷങ്ങൾക്ക് തിരി തെളിഞ്ഞു പറയകാട് നാലുകുളങ്ങര മഹാദേവി ക്ഷേത്ര്രത്തിൽ പ്രത്യേകം തയ്യാറാക്കിയ യജ്ഞ മണ്ഡപത്തിൽ ക്ഷേത്രം മേൽശാന്തി വാരണം ടി.ആർ.സിജി ശാന്തി സരസ്വതി വിഗ്രഹപ്രതിഷ്ഠ്ഠ നടത്തി. ചലച്ചിത്ര താരം കവിയൂൂർ പൊന്നമ്മ ഭദ്രദീപം പ്രകാശിപ്പിച്ചു. ദേവസ്വം ഏർപ്പെടുത്തിയ ശ്രീഭദ്ര പുരസ്കാകാരം ചെണ്ട വിദ്വാൻ പാളയം അനിൽകുമാറിന് കവിയൂർ പൊന്നമ്മ നൽകി. പത്തുനാൾ നീണ്ടു നിൽക്കുന്ന നവരാത്രി ആഘോഷത്തോടനുുബന്ധിച്ച് വിശേഷാൽ പൂജ, സംഗീതാരാധന തുടങ്ങിയവ നടക്കും. ചടങ്ങുകൾക്ക് ദേവസ്വം പ്രസിഡന്റ് എൻ.ദയാനന്ദൻ ,സെക്രട്ടറി പി.ഭാനുപ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകും.
കിഴക്കേ ചമ്മനാട് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷ ചടങ്ങുകൾക്ക് വിശ്വഗാജി മഠം മഠാധിപതി സ്വാമി അശ്പർശാനന്ദ ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു. വൈദിക ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി പറവൂർ ശശിധരൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു. ദേവസ്വം പ്രസിഡന്റ് എസ്. ദിലീപ് കുമാർ, ശിവദാസൻ പുന്നത്തറ, രമണൻ, സരസമ്മ, പ്രമോദ്, രമണൻ വെളിയിൽ, പി.രാജേഷ് എന്നിവർ പങ്കെടുത്തു. യജ്ഞവേദിയിൽ നിത്യേന പ്രഭാഷണം, സംഗീതാരാധന, പ്രത്യേക പൂജകൾ എന്നിവ നടക്കും.19 ന് രാവിലെ വിദ്യാരംഭ ചടങ്ങുകൾക്ക് സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ.വി.സുധാകരൻ നേതൃത്വം നൽകും. വളമംഗലം വടേക്കുറ്റ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവം 19 ന് സമാപിക്കും. 17 ന് വൈകിട്ട് 7ന് ദുർഗ്ഗാ പൂജ, 18ന് വൈകിട്ട് 5.30ന് വിദ്യാരാജ്ഞി പൂജ, 19 ന് രാവിലെ 7 ന് സരസ്വതി പൂജ, 8 ന് വിദ്യാരംഭം എഴുത്തിനിരുത്ത്. ചമ്മനാട് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും ദേവി ഭാഗവത നവാഹ യജ്ഞവും തുടങ്ങി. ക്ഷേത്രം തന്ത്രി അനുജൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി. തിരുവാങ്കുളം ഗോപി വാര്യരാണ് യജ്ഞാചാര്യൻ.19 ന് രാവിലെ 7 ന് പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭം, ഉച്ചയ്ക്ക് 12ന് അന്നദാനം.