ആലപ്പുഴ: ശബരിമല വിഷയത്തിൽ വിശ്വാസികളുടെ വികാരം മാനിച്ചു കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നിയമനിർമ്മാണം നടത്തണമെന്ന എസ്.എൻ.ഡി.പി യോഗം തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ പറഞ്ഞു. പരമ്പരാഗത ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ ഹൈന്ദവ സമൂഹം പ്രതിഞ്ജാബദ്ധമാണെന്നു മനസിലാക്കി നിയമനിർമ്മാണം നടത്തി ഇതിൻെറ പേരിലുള്ള കലാപം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.